Wednesday, September 7, 2016

Turing Monolith Chaconne - അവിശ്വസനീയം iPhone ഒക്കെ എന്ത്?

Disclaimer:

ഈ പോസ്റ്റ് വായിച്ച് ആരെങ്കിലും ബോധം കെടുകയോ, തലകറങ്ങി വീഴുകയോ ചെയ്‌താല്‍ ഞാന്‍ ഉത്തരവാദി അല്ല.

************************************************************************************
ഇങ്ങനെ ഒരു ബാധ്യത നിരാകരണം ഇല്ലാതെ ഞാന്‍ എങ്ങനെ ഇതിനെ പറ്റി എഴുതും? ഇത് മുഴുവന്‍ വായിച്ച് ശേഷം നിങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ പോലും നിങ്ങള്‍ ഇങ്ങനെ ഒരു disclaimer  ഉപയോഗിക്കും എന്നതില്‍ സംശയം ഇല്ല.

ഇന്നു രാവിലെ വന്ന ഒരു ഈ-മെയില്‍ ആണ് ഈ ബ്ലോഗിന് ആധാരം. Turing Robotic Industries (TRI)-യുടെ CEO സ്റ്റീവ് കാവോ Apple-ന്‍റെ യശശരീരനായ സ്റ്റീവ് ജോബ്സിന്റെ ഉദ്ധരണിയുമായി തുടങ്ങിയ ന്യൂസ് ലെറ്റര്‍ വായിക്കുബോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല, എന്നാല്‍ ഓരോ സ്ക്രോളും കഴിയുന്തോറും നെഞ്ചിടിപ്പ് കൂടി കൂടി വന്നു. മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോഴേയ്ക്കും ശ്വാസം വിടാന്‍ തന്നെ പാട് കഴിച്ചു. അന്തം വിട്ടിരിക്കുന്ന എന്നെ കണ്ടാല്‍ Antivirus Scan  ചെയ്യാന്‍ ഇട്ടിരിക്കുന്ന PC  പോലെ ഉണ്ട്, മൊത്തം കിളി പോയ അവസ്ഥ. ഒന്നും കൂടെ ഒന്ന്‍ വായിച്ച് നോക്കി സംഗതി സത്യമാണെന്ന് ഉറപ്പിച്ചു. 

TRI  തങ്ങളുടെ പുതിയ ഒരു ഫോണ്‍ ലോഞ്ച് ചെയ്യുന്നു. കഴിഞ്ഞ ആഴ്ച്ച ഇവരുടെ ഇത്തരത്തില്‍ ഉള്ള ഒരു ഫോണ്‍ ലോഞ്ച് കണ്ടിരുന്നു തങ്ങളുടെ Turing Cadenza  എന്ന ഫോണ്‍. അതിന്‍റെ ഫീച്ചേഴ്സ് കണ്ടപ്പോള്‍ സംഗതി തള്ള് ആണെന്ന്‍ കരുതി. ഒഫീഷ്യല്‍ ആയ ഒരു വിവരണം ലഭിച്ചതുമില്ല. പക്ഷെ സംഗതി സത്യമായിരുന്നു. 
Turing Cadenza
സംഗതി സത്യമാണ് എന്ന്‍ ഞാന്‍ മനസിലാക്കിത് സത്യത്തില്‍ ഇന്നാണ്. Chaconne -ന്‍റെ ന്യൂസ് ലെറ്റര്‍ കിട്ടിയപ്പോള്‍. Multiple CPU Integration  എന്നാ ആശയത്തില്‍ ഊന്നിയാണ് അമേരിക്കയിലെ San Francisco ആസ്ഥാനമാക്കിയുള്ള TRI-യുടെ ഈ ഫോണുകളുടെ പിറവി.Finaland-ലെ Salo-യിലാണ് കമ്പനിയുടെ R&D സെന്റര്‍. Nokia ഉപേക്ഷിച്ച ഫോണ്‍ നിര്‍മ്മാണ കേന്ദ്രമാണ് ഇതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

നമുക്ക് Cadenza-യുടെ spec ഒന്ന് കണ്ട് നോക്കിയാലോ?
Cadenza Features






Swordfish OS-ല്‍ 60MP പിന്‍ ക്യാമറയും 20MP  മുന്‍ ക്യാമറയും ഉള്ള ഈ മിടുക്കന്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് Snapdragon 830 പ്രോസസ്സറുകളില്‍ ആണ്. 1TB സ്റ്റോറേജ് ഉള്ള ഈ ഭീമന് 12GB RAM ആണ് കൂട്ടായുള്ളത്. ഇത്രയും ആയപ്പോഴയ്ക്കും ആരുടെയെങ്കിലും ശ്വാസം പോയോ? എന്നാല്‍ പോകാന്‍ വരട്ടെ, നമുക്ക് Chaconne-യുടെ Spec നോക്കാം.


Artificial Intelligence Program (AIP) എന്ന ആശയം തന്നെയായിരിക്കും ഫോണ്‍/ടാബ്ലറ്റ് ശ്രേണിയില്‍ ഉള്ള ഈ ഫോണിന്റെ പിന്‍ബലം.


Swordfish OS-ല്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഈ ഭീമന്  60MP പിന്‍ ക്യാമറയും 20MP  മുന്‍ ക്യാമറയും ഉണ്ടാകും. 4K Display ഉള്ള ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ഒന്നോ രണ്ടോ പ്രോസസ്സറില്‍ അല്ല മൂന്ന്‍ Snapdragon 830 പ്രോസസ്സറുകളില്‍ ആണ്. 1.2 TB സ്റ്റോറേജ് ഉള്ള ഈ ഭീമന് 18GB RAM ആണ് കൂട്ടായുള്ളത്.കഴിഞ്ഞില്ല ഇപ്പോഴുള്ള ഫോണുകളില്‍ ബാറ്ററി മില്ലി ആംപിയറില്‍ ആണ് എങ്കില്‍ കേട്ടോളൂ, Chaconne-ല്‍ അത് വാട്ടില്‍ ആണ്.

എങ്ങനെയുണ്ട് നമ്മുടെ ഫോണ്‍??. പ്രശസ്ത റഷ്യന്‍ വയലിനിസ്റ്റ് Jascha Heifetz-ന്‍റെ ബഹുമാന സൂചകമായി അദ്ദേഹത്തിന്‍റെ Chaconne എന്ന സംഗീത ശില്പത്തിന്‍റെ പേരാണ് ഫോണിനും നല്കിയിരിക്കുനത്. ഇനി ഈ ഫോണ്‍ ഒന്ന്‍ കണ്ട് നോക്കൂ!! നിങ്ങള്‍ക്ക് ഇഷ്ടപ്പെടും തീര്‍ച്ച..പക്ഷെ ഇത് സ്വന്തമാക്കണമെങ്കില്‍ 2018 വരെ കാത്തിരിക്കണം. നമുക്ക് ചുമ്മാ കാത്തിരിക്കാലെ?

Chaconne



Tuesday, September 6, 2016

iPhone ഡാ!!!! - പ്രതീക്ഷകളില്‍ ടെക് ലോകം





ഊഹാപോഹങ്ങള്‍ക്ക് ഒടുവില്‍ iPhone 7  നാളെ എത്തുന്നു. ആരാധകരെ കിടിലം കൊള്ളിക്കാന്‍ ആപ്പിള്‍ സജ്ജമാക്കിയിരിക്കുന്നത് എന്തെല്ലാം ആണെന്ന്ടെക്ക് ലോകം ചര്‍ച്ച തുടങ്ങിയിട്ട് നാളേറെയായി. പതിവ് പോലെ ഇത്തവണയും നവയുഗ ഫോണിന്‍റെ അതുഭ്ത ഫീച്ചറുകള്‍ തന്നെയാണ് എവിടെയും സംസാര വിഷയം. iPhone-ന്‍റെ കളര്‍, ഫീച്ചേഴ്സ്, storage, തുടങ്ങി എല്ലാം തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നു.


കഴിഞ്ഞ ജൂലായ്27ന് ആണ് Apple Inc-ന്‍റെ CEO ടിം കുക്ക് തങ്ങളുടെ ഫോണ്‍ വിപണനം ഒരു ബില്യണ്‍ കടന്നത് അറിയിച്ചത്. വര്‍ഷം ആദ്യം NDTV യ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍‍ (Apple Pencil) ആപ്പിള്‍ പെന്‍സില്‍ ഫോണിലേയ്ക്ക് വരുന്നതിന്റെ സൂചന ടിം നല്കിയിരുന്നു. 

നാളേയ്ക്ക് ഫോണ്തന്നെയാകും ആപ്പിള്പുറത്തിറക്കുക എന്ന പ്രതീക്ഷയിലാണ് ആരാധകര്‍, കാരണം iPhone 7 launch ഇതുവരെ ആപ്പിള്‍ സ്ഥിതീകരിച്ചിട്ടില്ല എന്നത് തന്നെ. ആപ്പിള്‍ ഇന്നുവരെ അനുവര്‍ത്തിച്ചു വന്നിരുന്ന ശീലം എല്ലാ സെപ്തംബര്‍ മാസങ്ങളിലും പുതിയ പ്രോടക്റ്റ്launch  എന്നതാണ്. വര്‍ഷം ആപ്പിള്‍ സെപ്തംബറില്‍ഐ ഫോണ്‍ 7 തന്നെയാകും അവതരിപ്പിക്കുക എന്നതാണ് ടെക് ലോകം വിശ്വസിക്കുന്നത്. 

ഇതിനൊരു കാരണമായി ചൂണ്ടി കാണിക്കുന്നത് ആപ്പിള്‍ താങ്കളുടെ സെപ്തംബര്‍ 7-നുള്ള ക്ഷണക്കത്തില്‍ പറയുന്നത് "See you on the 7th" എന്നാണ്. തങ്ങളുടെ ക്ഷണകത്തുകളിലും പരിപാടികളിലും പൊതുവേ കുസൃതികള്‍ ഒളിപ്പിക്കാറുള്ള ആപ്പിള്‍ "See you on the 7th" എന്നതില്‍ പറഞ്ഞിരിക്കുന്നത് ഐഫോൺ launch തന്നെ എന്ന് ടെക്ക് ലോകം വിശ്വസിക്കുന്നു.

ആപ്പിളിന്‍റെ ഏറ്റവും മികച്ച വിശകലന വിദഗ്ദന്‍എന്നറിയപ്പെടുന്ന മിംഗ് ചി കുവോ ആരാധകരുടെ എല്ലാ സസ്പെന്സുകള്ക്കും വിരാമമിട്ടു കൊണ്ട് തന്‍റെ വിശകലനത്തില്‍പുതിയ ഫോണിന്റെ ഫീച്ചറുകള്പങ്കുവച്ചിരുന്നു. അവയില്‍ ചിലതിതാ:-

iPad Pro-യില്‍ ഉള്ളത് പോലെ പുതിയ True Tone Display; വേഗതയേറിയ Response-നായി ലേസര്‍അതിഷ്ഠിതമായ Proximity Sensors.

16GB, 64GB, 128GB storage ശ്രേണികള്‍ക്ക് പകരമായി 16GB, 64GB, 128GB storage ഉള്ള ഫോണുകള്‍ ആയിരിക്കാം iPhone 7-ല്‍

1x വൈഡ് ആംഗിള്‍ലെന്സും 1x ടെലിഫോട്ടോ ലെസും ഉള്ള രണ്ട്ട് 12 MP ക്യാമറകള്ആയിരിക്കും 7-ല്എന്ന്അനുമാനിക്കപ്പെടുന്നു.

ഐഫോൺ 6- കുറഞ്ഞ വെളിച്ചത്തില്‍ ഫോട്ടോ ക്വാളിറ്റി നഷ്ടപെടുന്നെന്ന വാദത്തിന് മറുപടിയുമായിയാകും 7 ഇറങ്ങുക. 4 LED ഫ്ലാഷ് ലൈറ്റുകള്‍ഇതിനായി സജ്ജീകരിച്ചിട്ടുണ്ടെന്ന്അറിയുന്നു. 

3GB റാം ഫീച്ചറുള്ള ഫോണ്‍iOS 10.0-ല്‍ആകും പ്രവര്‍ത്തിക്കുക.

3.5mm ഹെഡ് ഫോണ്‍ജാക്ക് നീക്കം ചെയ്ത് പകരം lightning ear pod-ഉം, lightning head phone-ഉം

Siri-യുടെ പുതുക്കിയ പതിപ്പും മറ്റ് thirdparty ആപ്പുകളിലും ഇതുപയുക്തമാക്കുകയും ആകും ആപ്പിള്‍ ലക്ഷ്യമിടുക.

iPhone-ന്‍റെ ഏകദേശ വില പ്രതീക്ഷിക്കുന്നത് 52000 മുതല്‍ 70000 വരെയാണ്. 

ഐ ഫോണിന്‍റെ പ്രകാശനത്തിന് എന്ന് കരുതപ്പെടുന്ന ചടങ്ങ് നടക്കുന്നത് 
San Francisco-യിലെ Bill Graham Civic Auditorium-ത്തില്‍ വച്ച് പ്രാദേശിക സമയം രാവിലെ 10 മണിക്കാണ്.

വാല്‍കക്ഷണം: ആപ്പിള്‍ തങ്ങളുടെ ഐ ഫോണ്‍ തന്നെയാണോ നാളെ അവതരിപ്പിക്കുക എന്നത് ഉറപ്പില്ലാത്തത് പോലെ തന്നെ മറ്റൊന്നും കൂടെ യുണ്ട്. ഞെട്ടരുത് പുതിയ ഫോണിന് ഐ ഫോണ്‍ 7 എന്ന്‍ തന്നെയാണോ പേര് എന്നതും ആര്‍ക്കും ഉറപ്പില്ലാത്രെ!!! ഞെരുപ്പ് ഡാ!!!!!!!