ഊഹാപോഹങ്ങള്‍ക്ക് ഒടുവില്‍ iPhone 7 നാളെ എത്തുന്നു. ആരാധകരെ കിടിലം കൊള്ളിക്കാന്‍ ആപ്പിള്‍ സജ്ജമാക്കിയിരിക്കുന്നത് എന്തെല്ലാം ആണെന്ന് ടെക്ക് ലോകം ചര്‍ച്ച തുടങ്ങിയിട്ട് നാളേറെയായി. പതിവ് പോലെ ഇത്തവണയും ഈ നവയുഗ ഫോണിന്‍റെ അതുഭ്ത ഫീച്ചറുകള്‍ തന്നെയാണ് എവിടെയും സംസാര വിഷയം. iPhone-ന്‍റെ കളര്‍, ഫീച്ചേഴ്സ്, storage, തുടങ്ങി എല്ലാം തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നു.
കഴിഞ്ഞ ജൂലായ് 27ന് ആണ് Apple Inc-ന്‍റെ CEO ടിം കുക്ക് തങ്ങളുടെ ഐ ഫോണ്‍ വിപണനം ഒരു ബില്യണ്‍ കടന്നത് അറിയിച്ചത്.ഈ വര്‍ഷം ആദ്യം NDTV യ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ (Apple Pencil) ആപ്പിള്‍ പെന്‍സില്‍ ഐ ഫോണിലേയ്ക്ക് വരുന്നതിന്റെ സൂചന ടിം നല്കിയിരുന്നു.
നാളേയ്ക്ക് ഐ ഫോണ്‍ തന്നെയാകും ആപ്പിള്‍ പുറത്തിറക്കുക എന്ന പ്രതീക്ഷയിലാണ് ആരാധകര്‍, കാരണം iPhone
7 launch ഇതുവരെ ആപ്പിള്‍ സ്ഥിതീകരിച്ചിട്ടില്ല എന്നത് തന്നെ. ആപ്പിള്‍ ഇന്നുവരെ അനുവര്‍ത്തിച്ചു വന്നിരുന്ന ശീലം എല്ലാ സെപ്തംബര്‍ മാസങ്ങളിലും പുതിയ പ്രോടക്റ്റ് launch എന്നതാണ്. ഈ വര്‍ഷം ആപ്പിള്‍ സെപ്തംബറില്‍ ഐ ഫോണ്‍ 7 തന്നെയാകും അവതരിപ്പിക്കുക എന്നതാണ് ടെക് ലോകം
വിശ്വസിക്കുന്നത്.
ഇതിനൊരു
കാരണമായി ചൂണ്ടി കാണിക്കുന്നത് ആപ്പിള്‍ താങ്കളുടെ സെപ്തംബര്‍ 7-നുള്ള
ക്ഷണക്കത്തില്‍ പറയുന്നത് "See you on the 7th" എന്നാണ്. തങ്ങളുടെ
ക്ഷണകത്തുകളിലും പരിപാടികളിലും പൊതുവേ കുസൃതികള്‍ ഒളിപ്പിക്കാറുള്ള
ആപ്പിള്‍ "See you on the 7th" എന്നതില്‍ പറഞ്ഞിരിക്കുന്നത് ഐഫോൺ launch തന്നെ എന്ന് ടെക്ക് ലോകം വിശ്വസിക്കുന്നു.
ആപ്പിളിന്‍റെ ഏറ്റവും മികച്ച വിശകലന വിദഗ്ദന് എന്നറിയപ്പെടുന്ന മിംഗ് ചി കുവോ ആരാധകരുടെ എല്ലാ സസ്പെന്സുകള്ക്കും വിരാമമിട്ടു കൊണ്ട് തന്‍റെ വിശകലനത്തില്‍ പുതിയ ഫോണിന്റെ ഫീച്ചറുകള്‍ പങ്കുവച്ചിരുന്നു. അവയില്‍ ചിലതിതാ:-
iPad Pro-യില്‍ ഉള്ളത് പോലെ പുതിയ True Tone Display; വേഗതയേറിയ Response-നായി ലേസര്‍ അതിഷ്ഠിതമായ Proximity Sensors.
16GB, 64GB, 128GB storage ശ്രേണികള്‍ക്ക് പകരമായി 16GB, 64GB, 128GB storage ഉള്ള ഫോണുകള്‍ ആയിരിക്കാം iPhone 7-ല്‍
1x വൈഡ് ആംഗിള്‍ ലെന്‍സും 1x ടെലിഫോട്ടോ ലെസും ഉള്ള രണ്ട്ട് 12 MP ക്യാമറകള്‍ ആയിരിക്കും 7-ല്‍ എന്ന് അനുമാനിക്കപ്പെടുന്നു.
ഐഫോൺ 6-ൽ കുറഞ്ഞ വെളിച്ചത്തില്‍ ഫോട്ടോ ക്വാളിറ്റി നഷ്ടപെടുന്നെന്ന വാദത്തിന് മറുപടിയുമായിയാകും 7 ഇറങ്ങുക. 4 LED ഫ്ലാഷ് ലൈറ്റുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ടെന്ന് അറിയുന്നു.
3GB റാം ഫീച്ചറുള്ള ഈ ഫോണ്‍ iOS 10.0-ല്‍ ആകും പ്രവര്‍ത്തിക്കുക.
3.5mm ഹെഡ് ഫോണ്‍ ജാക്ക് നീക്കം ചെയ്ത് പകരം lightning ear pod-ഉം, lightning head
phone-ഉം
Siri-യുടെ പുതുക്കിയ പതിപ്പും മറ്റ് thirdparty ആപ്പുകളിലും ഇതുപയുക്തമാക്കുകയും ആകും ആപ്പിള്‍ ലക്ഷ്യമിടുക.
iPhone-ന്‍റെ ഏകദേശ
വില പ്രതീക്ഷിക്കുന്നത് 52000 മുതല്‍ 70000 വരെയാണ്.
ഐ ഫോണിന്‍റെ പ്രകാശനത്തിന് എന്ന് കരുതപ്പെടുന്ന ചടങ്ങ് നടക്കുന്നത്
San
Francisco-യിലെ Bill Graham Civic Auditorium-ത്തില്‍ വച്ച് പ്രാദേശിക സമയം രാവിലെ 10 മണിക്കാണ്.
വാല്‍കക്ഷണം:
ആപ്പിള്‍ തങ്ങളുടെ ഐ ഫോണ്‍ തന്നെയാണോ നാളെ അവതരിപ്പിക്കുക എന്നത്
ഉറപ്പില്ലാത്തത് പോലെ തന്നെ മറ്റൊന്നും കൂടെ യുണ്ട്. ഞെട്ടരുത് പുതിയ
ഫോണിന് ഐ ഫോണ്‍ 7 എന്ന്‍ തന്നെയാണോ പേര് എന്നതും ആര്‍ക്കും
ഉറപ്പില്ലാത്രെ!!! ഞെരുപ്പ് ഡാ!!!!!!!

No comments:
Post a Comment