Wednesday, September 7, 2016

Turing Monolith Chaconne - അവിശ്വസനീയം iPhone ഒക്കെ എന്ത്?

Disclaimer:

ഈ പോസ്റ്റ് വായിച്ച് ആരെങ്കിലും ബോധം കെടുകയോ, തലകറങ്ങി വീഴുകയോ ചെയ്‌താല്‍ ഞാന്‍ ഉത്തരവാദി അല്ല.

************************************************************************************
ഇങ്ങനെ ഒരു ബാധ്യത നിരാകരണം ഇല്ലാതെ ഞാന്‍ എങ്ങനെ ഇതിനെ പറ്റി എഴുതും? ഇത് മുഴുവന്‍ വായിച്ച് ശേഷം നിങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ പോലും നിങ്ങള്‍ ഇങ്ങനെ ഒരു disclaimer  ഉപയോഗിക്കും എന്നതില്‍ സംശയം ഇല്ല.

ഇന്നു രാവിലെ വന്ന ഒരു ഈ-മെയില്‍ ആണ് ഈ ബ്ലോഗിന് ആധാരം. Turing Robotic Industries (TRI)-യുടെ CEO സ്റ്റീവ് കാവോ Apple-ന്‍റെ യശശരീരനായ സ്റ്റീവ് ജോബ്സിന്റെ ഉദ്ധരണിയുമായി തുടങ്ങിയ ന്യൂസ് ലെറ്റര്‍ വായിക്കുബോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല, എന്നാല്‍ ഓരോ സ്ക്രോളും കഴിയുന്തോറും നെഞ്ചിടിപ്പ് കൂടി കൂടി വന്നു. മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോഴേയ്ക്കും ശ്വാസം വിടാന്‍ തന്നെ പാട് കഴിച്ചു. അന്തം വിട്ടിരിക്കുന്ന എന്നെ കണ്ടാല്‍ Antivirus Scan  ചെയ്യാന്‍ ഇട്ടിരിക്കുന്ന PC  പോലെ ഉണ്ട്, മൊത്തം കിളി പോയ അവസ്ഥ. ഒന്നും കൂടെ ഒന്ന്‍ വായിച്ച് നോക്കി സംഗതി സത്യമാണെന്ന് ഉറപ്പിച്ചു. 

TRI  തങ്ങളുടെ പുതിയ ഒരു ഫോണ്‍ ലോഞ്ച് ചെയ്യുന്നു. കഴിഞ്ഞ ആഴ്ച്ച ഇവരുടെ ഇത്തരത്തില്‍ ഉള്ള ഒരു ഫോണ്‍ ലോഞ്ച് കണ്ടിരുന്നു തങ്ങളുടെ Turing Cadenza  എന്ന ഫോണ്‍. അതിന്‍റെ ഫീച്ചേഴ്സ് കണ്ടപ്പോള്‍ സംഗതി തള്ള് ആണെന്ന്‍ കരുതി. ഒഫീഷ്യല്‍ ആയ ഒരു വിവരണം ലഭിച്ചതുമില്ല. പക്ഷെ സംഗതി സത്യമായിരുന്നു. 
Turing Cadenza
സംഗതി സത്യമാണ് എന്ന്‍ ഞാന്‍ മനസിലാക്കിത് സത്യത്തില്‍ ഇന്നാണ്. Chaconne -ന്‍റെ ന്യൂസ് ലെറ്റര്‍ കിട്ടിയപ്പോള്‍. Multiple CPU Integration  എന്നാ ആശയത്തില്‍ ഊന്നിയാണ് അമേരിക്കയിലെ San Francisco ആസ്ഥാനമാക്കിയുള്ള TRI-യുടെ ഈ ഫോണുകളുടെ പിറവി.Finaland-ലെ Salo-യിലാണ് കമ്പനിയുടെ R&D സെന്റര്‍. Nokia ഉപേക്ഷിച്ച ഫോണ്‍ നിര്‍മ്മാണ കേന്ദ്രമാണ് ഇതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

നമുക്ക് Cadenza-യുടെ spec ഒന്ന് കണ്ട് നോക്കിയാലോ?
Cadenza Features






Swordfish OS-ല്‍ 60MP പിന്‍ ക്യാമറയും 20MP  മുന്‍ ക്യാമറയും ഉള്ള ഈ മിടുക്കന്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് Snapdragon 830 പ്രോസസ്സറുകളില്‍ ആണ്. 1TB സ്റ്റോറേജ് ഉള്ള ഈ ഭീമന് 12GB RAM ആണ് കൂട്ടായുള്ളത്. ഇത്രയും ആയപ്പോഴയ്ക്കും ആരുടെയെങ്കിലും ശ്വാസം പോയോ? എന്നാല്‍ പോകാന്‍ വരട്ടെ, നമുക്ക് Chaconne-യുടെ Spec നോക്കാം.


Artificial Intelligence Program (AIP) എന്ന ആശയം തന്നെയായിരിക്കും ഫോണ്‍/ടാബ്ലറ്റ് ശ്രേണിയില്‍ ഉള്ള ഈ ഫോണിന്റെ പിന്‍ബലം.


Swordfish OS-ല്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഈ ഭീമന്  60MP പിന്‍ ക്യാമറയും 20MP  മുന്‍ ക്യാമറയും ഉണ്ടാകും. 4K Display ഉള്ള ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ഒന്നോ രണ്ടോ പ്രോസസ്സറില്‍ അല്ല മൂന്ന്‍ Snapdragon 830 പ്രോസസ്സറുകളില്‍ ആണ്. 1.2 TB സ്റ്റോറേജ് ഉള്ള ഈ ഭീമന് 18GB RAM ആണ് കൂട്ടായുള്ളത്.കഴിഞ്ഞില്ല ഇപ്പോഴുള്ള ഫോണുകളില്‍ ബാറ്ററി മില്ലി ആംപിയറില്‍ ആണ് എങ്കില്‍ കേട്ടോളൂ, Chaconne-ല്‍ അത് വാട്ടില്‍ ആണ്.

എങ്ങനെയുണ്ട് നമ്മുടെ ഫോണ്‍??. പ്രശസ്ത റഷ്യന്‍ വയലിനിസ്റ്റ് Jascha Heifetz-ന്‍റെ ബഹുമാന സൂചകമായി അദ്ദേഹത്തിന്‍റെ Chaconne എന്ന സംഗീത ശില്പത്തിന്‍റെ പേരാണ് ഫോണിനും നല്കിയിരിക്കുനത്. ഇനി ഈ ഫോണ്‍ ഒന്ന്‍ കണ്ട് നോക്കൂ!! നിങ്ങള്‍ക്ക് ഇഷ്ടപ്പെടും തീര്‍ച്ച..പക്ഷെ ഇത് സ്വന്തമാക്കണമെങ്കില്‍ 2018 വരെ കാത്തിരിക്കണം. നമുക്ക് ചുമ്മാ കാത്തിരിക്കാലെ?

Chaconne



1 comment: